പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ 22 ലക്ഷം ഡോസ് വാക്‌സിനുകള്‍ നല്‍കി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ദേശീയ വാക്‌സിനേഷന്‍ കാമ്പയിനിന്റെ ഭാഗമായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ ഇതുവരെ 22 ലക്ഷം ഡോസ് വാക്‌സിനുകള്‍ നല്‍കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 27 പ്രാഥമികാകോഗ്യ കേന്ദ്രങ്ങളാണ് 16 ലക്ഷം ഡോസ് വാക്‌സിനുകള്‍ നല്‍കിയത്.
2020 ഡിസംബര്‍ 23 ന് അല്‍ വജബ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. പിന്നീട് ഘട്ടം ഘട്ടമായി എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ തുടങ്ങി. സ്വദേശികളും വിദേശികളുമടക്കം യോഗ്യരായ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിനേഷന്‍ ലഭ്യമാക്കുകയെന്നതാണ് ഖത്തറിന്റെ നയം.
ഇതുവരെയും വാക്‌സിനെടുക്കാത്തവര്‍ തങ്ങളുടേയും കുടുംബത്തിന്റേയും സമൂഹത്തിന്റേയും സുരക്ഷ കണക്കിലെടുത്ത് എത്രയും വേഗം വാക്‌സിനെടുക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. 40277077 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ വാക്‌സിനേഷനുള്ള അപ്പോയന്റ്‌മെന്റ് ലഭിക്കും.