Uncategorized

ഖത്തര്‍ കെ. എം. സി. സി നാലാമത് രക്ത ദാന ക്യാമ്പ് സെപ്റ്റംബര്‍ 10 ന്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ കെ. എം. സി. സി, ഹമദ് മെഡിക്കല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് സെപ്റ്റംബര്‍ 10 വെള്ളിയാഴ്ച നടക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം 75 ആം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന ആസാദി ക അമൃത് മഹോത്സവ ത്തിന്റെ ഭാഗമായാണ് ക്യാമ്പ്. തുമാമയിലെ കെ. എം. സി.സി. ഹാളിലാണ് പരിപാടി


കൊറോണ കാലത്ത് കെ. എം. സി. സി നടത്തുന്ന നാലാമത്തെ രക്ത ദാന ക്യാമ്പാണിത്.

ഉച്ചക്ക് 1.30 മുതല്‍ വൈകീട്ട് 6 മണി വരെ നടക്കുന്ന ക്യാമ്പില്‍ രക്തം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്ത ഫോം വഴി റജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

https://form.jotform.com/blooddonationkmcc/KMCC_Blood_Donation_Camp

Related Articles

Back to top button
error: Content is protected !!