വാക്സിനെടുക്കാത്ത കുട്ടികള്‍ക്ക് നിലവില്‍ വിസിറ്റ് വിസയില്‍ ഖത്തറിലേക്ക് വരാന്‍ കഴിയില്ല
ഡോ. അമാനുല്ല വടക്കാങ്ങര :-
ദോഹ: ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിലവിലെ വ്യവസ്ഥയനുസരിച്ച് വാക്സിനെടുക്കാത്ത കുട്ടികള്‍ക്ക് ഇന്ത്യയില്‍ നിന്നും വിസിറ്റ് വിസയിലോ ടൂറിസ്റ്റ് വിസയിലോ ഖത്തറിലേക്ക് വരാന്‍ കഴിയില്ലെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. പല കുടുംബങ്ങളും വിസിറ്റ് വിസ സ്വന്തമാക്കിയ ശേഷം യാത്ര അനുമതിയുമായി ബന്ധപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി പുറത്തിറക്കിയ ട്രാവല്‍ അഡൈ്വസറിയിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.
ഖത്തര്‍ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിലവിലെ നിര്‍ദേശപ്രകാരം ഫാമിലി വിസിറ്റ്, ടൂറിസം എന്നീ വിസകളില്‍ ഖത്തറില്‍ വരുന്ന വാക്സിന്‍ എടുക്കാത്ത മൈനര്‍ ആയ കുട്ടികള്‍ക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കുന്നില്ല എന്ന കാര്യം എല്ലാ ഇന്ത്യന്‍ യാത്രക്കാരും ശ്രദ്ധിക്കണമെന്നാണ് എംബസി ഇന്ന് ട്വീറ്റ് ചെയ്തത്. കുട്ടികള്‍ക്ക് ശരിയായ സന്ദര്‍ശക വിസയോ ടൂറിസ്റ്റ് വിസയോ ഉണ്ടെങ്കിലും പ്രവേശനമനുവദിക്കില്ല. പുതിയ ട്രാവല്‍ അപ്ഡേറ്റുകള്‍ക്കായി പൊതുജനാരോഗ്യ മന്ത്രാലയം വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നും ഇന്ത്യന്‍ എംബസി ട്വീറ്റില്‍ പറയുന്നു.
Travel advisory with respect to minor unvaccinated children – 👇 pic.twitter.com/pBv2fISk7X
— India in Qatar (@IndEmbDoha) September 5, 2021