Breaking News
മെട്രാഷ് 2വില്‍ കുടുംബ തര്‍ക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം
ദോഹ : മെട്രാഷ് 2വില്‍ കുടുംബതര്‍ക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയതായി ആഭ്യന്തര മന്ത്രാലയം. മെട്രാഷ് 2വിന്റെ കമ്മ്യൂണിക്കേറ്റ് വിത്ത് അസ് എന്ന് മെനുവില്‍ കുടുംബ തര്‍ക്കങ്ങളുള്‍പ്പെടെയുള്ള വിവിധ പരാതികള്‍ നല്‍കാന്‍ കഴിയും.
മെട്രാഷ് 2 വിവിധ സേവനങ്ങളുള്‍പ്പെടുത്തി ആപ്പ് അപ്‌ഡേറ്റ് ചെയ്ത് വരികയാണ്. പുതുതായി പേര് മാറ്റാനുള്ള സൗകര്യമാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇ വാലറ്റില്‍ ഔദ്യോഗിക രേഖകളായ ഐ.ഡി. കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, തുടങ്ങിയ സേവനങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.
അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്. മലയാളം, ഉര്‍ദു, സ്പാനിഷ് എന്നീ ആറ് ഭാഷകളില്‍ 220 വ്യത്യസ്ത സേവനങ്ങളാണ് മെട്രാഷ് 2 വില്‍ ഉള്ളത്.