Uncategorized

ഖത്തര്‍ ഇന്‍കാസ് യൂത്ത് വിങ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –

ദോഹ : ഖത്തര്‍ ഇന്‍കാസ് യൂത്ത് വിങ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ദോഹ ഒറിക്സ് വില്ലേജില്‍ നടന്ന പരിപാടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഷിഹാബ് നരണിപ്പുഴയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോഷ പരിപാടിയില്‍ വിഷ്ണുനാരായണ്‍ സ്വാഗതം ആശംസിച്ചു. അത്തപൂക്കളവും ഓണസദ്യയും നാടന്‍ കലാ മത്സരങ്ങളും ഒരുക്കി. പരിപാടിയില്‍ അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി.വി ഹംസ മുഖ്യാഥിതിയായിരുന്നു.. ഹാഷിം ബഷീര്‍, ഷാഹിദ് വി.പി, സജിത്ത് അബ്ദുല്ല, ആഷിഖ് തിരൂര്‍, പ്രശോഭ് നമ്പ്യാര്‍, ഹാഷിം കൊല്ലം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു.

ഹാഫില്‍, മുരളി തൊയ്ക്കാവ്, ജംഷിദ് കെ.ടി, ജമ്‌നാസ്, ജിഷ ഡിജോണ്‍, ശിവാനന്ദ്, നെവിന്‍ കുര്യന്‍, ദൃശ്യ, ലത്തീഫ് കല്ലായി എന്നിവര്‍ ആഘോഷ പരിപാടിക്ക് നേതൃത്വം നല്‍കി. മഞ്ജുനാഥ് ശൂരനാട് നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!