Breaking News
ഖത്തറില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു, രാജ്യത്തെ മൊത്തം രോഗികള്‍ 2297 ആയി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു, രാജ്യത്തെ മൊത്തം രോഗികള്‍ 2297 ആയി . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22213 പരിശോധനകളില്‍ 48 യാത്രക്കാര്‍ക്കടക്കം 130 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.
219 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2297 ആയി കുറഞ്ഞു.
ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. രാജ്യത്ത്് മൊത്തം 602 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 83 ആയി. 4 പേരാണഅ പുതുതായി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 24 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.