Breaking News
26 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി ഖത്തറിന്റെ വിമാനം കാബൂളില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ദുരിതമനുഭവിക്കുന്ന അഫ്ഗാന്‍ ജനതക്കുള്ള 26 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി ഖത്തറിന്റെ വിമാനം കാബൂളിലെത്തി. ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റും ഖത്തര്‍ ചാരിറ്റിയും ചേര്‍ന്നാണ് ദുരിതാശ്വാസ വസ്തുക്കളെത്തിച്ചത്. വൈദ്യോപകരണങ്ങള്‍, മരുന്നുകള്‍, ആരോഗ്യ പ്രതിരോധ വസ്തുക്കള്‍,ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയ സാധനങ്ങളാണ് പ്രധാനമായും കാബൂളിലെത്തിച്ചത്.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്കെത്തുന്നതുവരെ നിത്യവും അത്യാവശ്യമായ ദുരിതാശ്വാസ വസ്തുക്കളുമായി ഖത്തര്‍ വിമാനമയക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.