
ഇന്ത്യന്‍ അംബാസിഡര്‍ ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്ക് സി. ഇ.ഒ. യുമായി കൂടിക്കാഴ്ച നടത്തി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ.ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്ക് സി. ഇ.ഒ. അബ്ദുല്‍ അസീസ് നാസര്‍ അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിലെയും ഖത്തറിലെയും സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റങ്ങളെക്കുറിച്ചും സംരംഭകര്‍ക്കുള്ള പിന്തുണ, ഭാവി സഹകരണ സാധ്യതകള്‍ മുതലായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.