Uncategorized
കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി മെട്രാഷ് 2
ദോഹ : ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ മെട്രാഷ് 2വില്‍ കുറച്ച് സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി.
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി ഇപ്പോള്‍ ദേശീയ വിലാസ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. അതിനുപുറമെ, സ്ഥിര താമസ കാര്‍ഡിന്റെയും സ്ഥാപന രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെയും ഡിജിറ്റല്‍ പകര്‍പ്പുകള്‍ ഇപ്പോള്‍ ആപ്പിന്റെ ഇ-വാലറ്റില്‍ ആക്‌സസ് ചെയ്യാവുന്നതാണ്.
മെട്രാഷ് 2 ആപ്പില്‍ അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, മലയാളം, ഉര്‍ദു, സ്പാനിഷ് എന്നിവയുള്‍പ്പെടെ 6 ഭാഷകളില്‍ 220 -ലധികം സജീവ സേവനങ്ങള്‍ ലഭ്യമാണ്.