ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് അഖിലേന്ത്യ ഫുട്‌ബോള്‍ മത്സരത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ എഫ്.സി ടീം ക്വാര്‍ട്ടര്‍ സെമിയില്‍
ദോഹ : ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന അഖിലേന്ത്യ ഫുട്‌ബോള്‍ മത്സരത്തിന്റെ ആദ്യ റൗണ്ട് അവസാനിച്ചപ്പോള്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ എഫ്സി ടീം ക്വാര്‍ട്ടര്‍ സെമിയിലേയ്ക്ക് യോഗ്യത നേടി. 32 ടീമുകളാണ് പങ്കെടുത്ത ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ എഫ്സിയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. നാലു ടീമുകളുള്ള എട്ട് ഗ്രൂപുകളില്‍ നിന്നും രണ്ടു ടീമുകള്‍ വീതം ആകെ പതിനാറു ടീമുകളാണ് പ്രീ ക്വാര്‍ട്ടറിലേയ്ക്ക് യോഗ്യത നേടിയത്. ടീം ക്യാപ്റ്റന്‍ ദോഹ അലി രണ്ട് ഗോളുകള്‍ നേടി ഗ്രൂപ്പിലെ മികച്ച താരമായി. അലീവിയ മെഡിക്കല്‍ സെന്റര്‍ ആണ് ടീമിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍.
ടീം മാനേജര്‍ അനീഷ് ജോസഫ് , ടീം കോച്ച് സന്തോഷ് ഇടയത്ത്, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ റിജാസ് ഇബ്രാഹിം, തുടങ്ങിയവരുടെ ശക്തമായ പിന്തുണയാണ് ടീമിന്റെ വിജയത്തിന്റെ രഹസ്യം. നോര്‍ക്കയുടെ അംഗീകാരമുള്ള 164 രാജ്യങ്ങളില്‍ പ്രവര്‍ത്തനമുള്ള വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗള്‍ഫ് റീജിയണിലെ ആദ്യത്തെ ഫുട്‌ബോള്‍ ക്ലബ് ആണ് ഖത്തറിലേത്.