ഖത്തറില്‍ ഓഫീസ് തുടങ്ങാനൊരുങ്ങി ലോകാരോഗ്യ സംഘടന
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഗള്‍ഫ് മേഖലയിലെ ആരോഗ്യ സുരക്ഷ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടന ഖത്തറില്‍ റപ്രസന്റേറ്റീവ് ഓഫീസ് തുറക്കാനൊരുങ്ങുന്നു.
ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ലോകാരോഗ്യ സംഘടനയുടെ കിഴക്കന്‍ മെഡിറ്ററേനിയന്‍ റീജിയണല്‍ ഡയറക്ടറായ ഡോ. അഹമ്മദ് സലിം സൈഫ് അല്‍ മന്ദാരിയുമായി ഇന്നലെ നടത്തിയ ചര്‍ച്ചചയില്‍ ഖത്തറില്‍ സംഘടനയുടെ പ്രതിനിധി ഓഫീസ് തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് അവലോകനം നടത്തിയായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ കൂടിക്കാഴ്ചയില്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലെ ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുന്നതില്‍ ഖത്തറും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങളും അവര്‍ അവലോകനം ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.