Uncategorized
ഐ.സി.ബി.എഫ് ഹാജിക്ക മെമ്മോറിയല്‍ പ്രസംഗമത്സരം ഒക്ടോബര്‍ 2ന്
അഫ്‌സല്‍ കിളയില്‍ : –
ദോഹ : ഖത്തറില്‍ 40 വര്‍ഷത്തോളം ജീവകാരുണ്യപ്രവര്‍ത്തനമേഖലയില്‍ സജീവമായിരുന്ന അബ്ദുല്‍ ഖാദര്‍ ഹാജി എന്ന ഹാജിക്കയുടെ ഓര്‍മക്കായി ഐ.സി.എഫ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 2ന് തുമാമയിലെ ഐ.സി.ബി.എഫ് ഹാളില്‍ വെച്ചാണ് മത്സരം നടക്കുന്നത്.
യുവതലമുറക്കിടയില്‍ ജീവകാരണ്യപ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ പറഞ്ഞു. 2014 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ച് വരുന്നുണ്ട്.
ഈ വര്‍ഷം ഐ.സി.ബി.എഫ് ഉപന്യാസ രചനാ മത്സരത്തിന് പകരമായാണ് പ്രഭാഷണ മത്സരം നടത്തുന്നത്. ദോഹയിലെ ഇന്ത്യന്‍ സ്‌ക്കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും.