ഹൃദയങ്ങളെ പരസ്പരം ബന്ധിപ്പിക്കുവാനാഹ്വാനം ചെയ്യുന്ന ലോക ഹൃദയ ദിനം ഇന്ന്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഹൃദയങ്ങളെ പരസ്പരം ബന്ധിപ്പിക്കുവാനാഹ്വാനം ചെയ്യുന്ന ലോക ഹൃദയ ദിനം ഇന്ന് . കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഹൃദ്രോഗമുള്ളവരുമായി നേരിട്ട് ബന്ധപ്പെടുവാന്‍ സാഹചര്യമില്ലെങ്കില്‍ ടെലിഫോണിലൂടെയും ഡിജിറ്റല്‍ പ്‌ളാറ്റ് ഫോമുകളിലൂടേയും ബന്ധം നിലനിര്‍ത്തുന്നത് പ്രശ്‌നങ്ങളുടെ ഗൗരവം കുറക്കുമെന്നാണ് ഈ പ്രമേയം അടയാളപ്പെടുത്തുന്നത്.
വര്‍ഷം തോറും 18.6 മില്യണ്‍ മരണങ്ങളാണ് ഹൃദ്രോഗം മൂലം സംഭവിക്കുന്നത്. 520 മില്യണിലധികമാളുകള്‍ ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവരാണെന്നും കൃത്യമായ ആശയവിനിമയങ്ങളുടേയും ബന്ധങ്ങളുടേയും അഭാവത്തില്‍ ഇത്തരമാളുകളില്‍ കോവിഡ് വൈറസ് കൂടുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നുമാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഖത്തറില്‍ പൊതുജനാരോഗ്യ മന്ത്രാലയവും ഹമദ് മെഡിക്കല്‍ കോര്‍പറേഷനും വിപുലമായ ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.