Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

കേന്ദ്ര ബജറ്റ് ,കേരളത്തോടും പ്രവാസി സമൂഹത്തോടും കടുത്ത വഞ്ചന: ഐ.എം.സി.സി ഖത്തര്‍ നാഷണല്‍ കമ്മറ്റി

അമാനുല്ല വടക്കാങ്ങര

ദോഹ: കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ പ്രഹസനമാണെന്നും കേരളത്തെയും പ്രവാസി സമൂഹത്തെയും അവഗണിച്ച കേന്ദ്ര നിലപാട് കടുത്ത വഞ്ചനയാണെന്നും ഐ.എം.സി.സി ഖത്തര്‍ നാഷണല്‍ കമ്മറ്റി അഭിപ്രായപ്പെട്ടു.
എയിംസ് ഉള്‍പ്പടെ കേരളത്തിന്റെ പ്രധാന ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല, ആവശ്യമായ പ്രവാസി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ ഇല്ല. പ്രവാസികളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനകള്‍ തുടരുന്നത് പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പറഞ്ഞു.

നാഷണല്‍ കമ്മറ്റി പ്രസിഡന്റ് പി.പി.സുബൈര്‍ , ജനറല്‍ സെക്രട്ടറി മന്‍സൂര്‍ കൊടുവള്ളി ട്രഷറര്‍ മജീദ് ചിത്താരി , നംഷീര്‍ ബഡേരി , സലാം നാലകത്ത്, റഫീഖ് കോതൂര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button