ഖത്തറില്‍ സ്ത്രീകള്‍ക്ക് മാത്രമായൊരു ബീച്ചൊരുങ്ങുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ സ്ത്രീകള്‍ക്ക് മാത്രമായൊരു ബീച്ചൊരുങ്ങുന്നു . സ്ത്രീകള്‍ക്ക് സ്വതന്ത്രമായി ബീച്ച് ആക്ടിവിറ്റികള്‍ ആസ്വദിക്കുന്നതിനായി ശമാല്‍ മുനിസിപ്പാലിറ്റിയാണ് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രകൃതിദത്ത റിസര്‍വ് വകുപ്പുമായി സഹകരിച്ച്, സ്ത്രീകള്‍ക്ക് മാത്രമായ ബീച്ച് സാക്ഷാല്‍ക്കരിക്കാനൊരുങ്ങുന്നത്. ഇതിനായി അല്‍-മംല (അല്‍-ഗാരിയ) പ്രദേശത്ത് ബീച്ച് കണ്ടെത്തിയതായും സവിശേഷമായ സൗകര്യങ്ങളോടെ ബീച്ച് സജ്ജീകരിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതായും ഖത്തര്‍ ട്ര്ിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
15,000 ചതുരശ്ര മീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന സ്ത്രീകള്‍ക്ക് മാത്രമുള്ള ബീച്ച് മതിയായ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തും. പ്രത്യേകം നിര്‍മ്മിച്ച പ്രവേശന കവാടങ്ങളിലൂടെ പ്രവേശനം ക്രമീകരിച്ച് എല്ലാ വശങ്ങളിലും വേലി കെട്ടും.
ബീച്ച് ലൈഫ് ആസ്വാദ്യകരമാക്കുവാന്‍ ബീച്ചില്‍ ബാര്‍ബിക്യൂ സ്‌പോട്ടുകളും മേശകളും കസേരകളും ഉണ്ടാകും.ബീച്ച് ഉടന്‍ തയ്യാറാക്കി സ്ത്രീകള്‍ക്ക് തുറന്നുകൊടുക്കുന്നതിനുള്ള ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.