Uncategorized
ഖത്തറില്‍ 2021 ലെ മൂന്നാമത് ഈത്തപ്പഴ ഫെസ്റ്റിവല്‍ നാളെ തുടങ്ങും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ 2021 ലെ മൂന്നാമത് ഈത്തപ്പഴ ഫെസ്റ്റിവല്‍ നാളെ തുടങ്ങുമെന്ന് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക വകുപ്പ് അറിയിച്ചു.
ഖത്തറില്‍ പരമ്പരാഗതമായ വൈവിധ്യങ്ങള്‍ക്ക് പേരുകേട്ട സൂഖ് വാഖിഫിലാണ് 2021 ലെ മൂന്നാമത് ഈത്തപ്പഴ ഫെസ്റ്റിവല്‍ ആരംഭിക്കുക. സൂഖ് വാഖിഫിന്റെ പടിഞ്ഞാറ് ഭാഗത്ത്് പ്രത്യേകം തയ്യാറാക്കിയ ടെന്റിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.
ഖത്തറിലെ 60 ഫാമുകള്‍, പ്രമുഖ ദേശീയ കമ്പനികള്‍ എന്നിവര്‍ മേളയില്‍ പങ്കെടുക്കും. നിത്യവും 3 മണി മുതല്‍ 9 മണിവരെയായിരിക്കും മേള. എന്നാല്‍ വാരാന്ത്യങ്ങളില്‍ രാത്രി 10 മണി വരെ മേള തുടരും.
നാളെ മുതല്‍ 10 ദിവസത്തേക്കാണ് ഈത്തപ്പഴ ഫെസ്റ്റിവല്‍ നടക്കുകയെന്ന് സംഘാടകര്‍ വ്യക്തമാക്കി