Breaking News
മാഹി കനാലില്‍ മുങ്ങിയ കുട്ടികളെ രക്ഷിക്കാനിറങ്ങിയ ഖത്തര്‍ പ്രവാസി മുങ്ങി മരിച്ചു
സ്വന്തം ലേഖഖന്‍
ദോഹ : മാഹി കനാലില്‍ മുങ്ങിയ കുട്ടികളെ രക്ഷിക്കാനിറങ്ങിയ ഖത്തര്‍ പ്രവാസി മുങ്ങി മരിച്ചു. വടകര അരയാക്കൂര്‍ താഴെയിലെ താഴെകുനി സഹീര്‍(40) ആണ് മരിച്ചത്.
മാഹി കനാലില്‍ ഒഴുക്കില്‍ പെട്ട രണ്ട് കുട്ടികളെ കരക്കെത്തിച്ച ശേഷം വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഒന്നര മണിക്കൂറിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സജീവ പ്രവര്‍ത്തകനായിരുന്ന സഹീര്‍ അവധിക്ക് നാട്ടില്‍ പോയതായിരുന്നു.
സുലൈഖയാണ് ഭാര്യ. . സുഹൈല്‍,ലുലു,യാസീന്‍ എന്നിവര്‍ മക്കളാണ്