Breaking News
ഫ്‌ളൂ വാക്‌സിനും കോവിഡ് വാക്‌സിനും ഒരുമിച്ചെടുക്കുന്നതില്‍ കുഴപ്പമില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഫ്‌ളൂ വാക്‌സിനും കോവിഡ് വാക്‌സിനും ഒരുമിച്ചെടുക്കുന്നതില്‍ കുഴപ്പമില്ലെന്നും പ്രത്രോധ ശേഷി കുറവുള്ളവരും 50 വയസ് പിന്നിട്ടവരും ഫ്‌ളൂ വാക്‌സിനെടുക്കുന്നത് ഏറെ ഗുണകരമാണെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍.
കോവിഡ് ഭീഷണി പൂര്‍ണമായും മാറാത്ത സാഹചര്യത്തില്‍ എല്ലാവരോടും ഫ്‌ളൂ വാക്‌സിനെടുക്കുവാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
ഫ്‌ളൂ വാക്‌സിനും കോവിഡ് വാക്‌സിനും ഒരുമിച്ചെടുക്കുന്നതില്‍ കുഴപ്പമില്ലെന്ന് ക്‌ളിനിക്കല്‍ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തറില്‍ നാളെ മുതല്‍ അല്‍ വാസ് മി സീസണ്‍ ആരംഭിക്കാനിരിക്കെ ഫ്‌ളൂ പ്രതിരോധ വാക്‌സിനെടുക്കുന്നത് കാലാവസ്ഥ മാറ്റത്തെ തുടര്‍ന്നുണ്ടായേക്കാവുന്ന പനിയില്‍ നിന്നും മറ്റു അനുബന്ധ പ്രയാസങ്ങളില്‍ നിന്നും സുരക്ഷിതത്വം നല്‍കും.