
ഐ.ബി. പി. സി. വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കെ.പി. അഷ്‌റഫിന് മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്റെ അനുമോദനം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഐ.ബി. പി. സി. വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കെ.പി. അഷ്‌റഫിനെ മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ അനുമോദിച്ചു.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന അനുമോദന യോഗത്തില്‍ ഐ.സി.സി പ്രസിഡണ്ട് .പി എന്‍ ബാബുരാജന്‍, ഇസ്മായില്‍ തെനങ്കാലില്‍, കെ.എല്‍.ഹാഷിം എന്നിവര്‍ വിശിഷ്ട അതിഥികളായി സംബന്ധിച്ചു. ഷാജി പീവീസ് , ഷാനഹാസ് (എടോടി) , എം ടി ഹമീദ് , ഒ, എ കരീം . റഫീഖ് ഇ.കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു .
മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഉപദേശക സമിതി ചെയര്‍മാനും വെല്‍കെയര്‍ ഫാര്‍മസി, അലീവിയ മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ മാനേജിംഗ് ഡയറ്കടുമായ അഷ്‌റഫ് കെ.പി സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലും സജീവമാണ് .
പ്രവാസ മേഖലയില്‍ തൊഴില്‍ രംഗത്ത് മാത്രം ഒതുങ്ങി കൂടാതെ മാറ്റങ്ങളെ ഉള്‍കൊള്ളാനും ബിസിനസ്സ് രംഗത്തെ അവസരങ്ങള്‍ പ്രയോജനപെടുത്താനും തയ്യാറായാല്‍ അത് പുത്തനുണര്‍വ്വ് നല്‍കുമെന്ന് മറുപടി പ്രസംഗത്തില്‍ അഷ്‌റഫ് കെ .പി അഭിപ്രായപ്പെട്ടു
എംപാക് പ്രസിഡണ്ട് രാമന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സക്രട്ടറി സിഹാസ് ബാബു സ്വാഗതവും ട്രഷറര്‍ അഹമ്മദ് മുടാടി നന്ദിയും പറഞ്ഞു