Uncategorized
രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വാരാന്ത്യ പ്രവര്‍ത്തിസമയം പുനക്രമീകരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. മുഗ്‌ളിന, തുമാമ ഹെല്‍ത്ത് സെന്ററുകളുടെ വാരാന്ത്യ പവര്‍ത്തിസമയം പുനക്രമീകരിക്കുന്നതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ അറിയിച്ചു. ഇതനുസരിച്ച് ഒക്ടോബര്‍ 22 മുതല്‍ വെള്ളി , ശനി ദിവസങ്ങളില്‍ മുഗ്‌ളിന ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ തുമാമ ഹെല്‍ത്ത് സെന്റര്‍ വെള്ളി , ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.
രോഗികള്‍ക്ക് മികച്ച ആരോഗ്യ പരിചരണം ഉറപ്പുവരുത്തുന്നതിനുള്ള പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ നടപടിയുടെ ഭാഗമാണിത്.