Uncategorized

ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ ഇരുനൂറോളം പേര്‍ രക്തം നല്‍കി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി ഹമദ് ബ്ലഡ് ഡോണര്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ ഇരുനൂറോളം പേര്‍ രക്തം നല്‍കി. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം, ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ മൂന്നാമത് രക്തദാന ക്യാമ്പായിരുന്നു ഇത്.

ജില്ലാ പ്രസിഡന്റ് വി.എസ്. അബ്ദുള്‍ റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി ഷെമീര്‍ പുന്നൂരാന്‍, ട്രഷറര്‍ പി.ആര്‍. ദിജേഷ്, ഭാരവാഹികളായ ടി.പി. റഷീദ്, എം.പി. മാത്യു, ബിനീഷ് കെ.എ, കെ.ബി. ഷിഹാബ്, ഷാഹിന്‍ മജീദ്, ഷിജു കുര്യാക്കോസ്, ഷംസുദ്ദീന്‍ ഇസ്മയില്‍, പരീതു പിള്ള, ജയ്‌സന്‍ മണവാളന്‍, ബിനു പീറ്റര്‍, ജോയി പോള്‍, ജസ്റ്റിന്‍ ജോണ്‍, ഷനീര്‍ ഷംസു, എല്‍ദോ എബ്രഹാം, അഡ്വ. മഞ്ജുഷ ശ്രീജിത്ത്, ഷിമ്മി വര്‍ഗീസ് , റിഷാദ് മൊയ്തീന്‍, എം.എം. മൂസ്സ, ആന്റു തോമസ്സ്, സക്കിര്‍ മൈന, അന്‍ഷാദ് ആലുവ, എല്‍ദോ. സി.ജോയി, ഷിജോ തങ്കച്ചന്‍, മനോജ് പി.ടി, സിറിള്‍ ജോസ്, കെ.എസ്. രാഹുല്‍, ഫഹദ് അബ്ദുള്‍ റഹ്‌മാന്‍, വിനോദ് സേവ്യര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

ഇന്ത്യന്‍ സ്വാതന്ത്യലബ്ധിയുടെ 75-ാം വാര്‍ഷികം പ്രമാണിച്ച്, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പരിപാടിയുടെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.


ഐ.സി.സി പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍, വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗ്ഗലു, മാനേജിംഗ് കമ്മിറ്റി അംഗം അനീഷ് ജോര്‍ജ്ജ് മാത്യു, ഐ.സി.ബി. എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, വൈസ് പ്രസിഡന്റ് വിനോദ് വി. നായര്‍, ഐ.സ്.സി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോണ്‍ ദേസ, കെ.വി. ബോബന്‍, ഐ.സി.സി മുന്‍ പ്രസിഡന്റ് ഏ.പി. മണികണ്ഠന്‍, മുന്‍ ജന.സെക്രട്ടറി ജൂട്ടസ്സ് പോള്‍, ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല, ഓ.ഐ.സി.സി ഗ്ലോബല്‍ ഭാരവാഹികളായ ജോപ്പച്ചന്‍ തെക്കെക്കൂററ്, കെ.കെ. ഉസ്മാന്‍, സിദ്ധീഖ് പുറായില്‍, ജോണ്‍ ഗില്‍ബര്‍ട്ട്, ഇന്‍കാസ് വൈസ് പ്രസിഡന്റ് ഡേവിസ് ഇടശ്ശേരി, വിവിധ സംഘടനാ ഭാരവാഹികളായ അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, ഇ.പി.അബ്ദുള്‍ റഹ്‌മാന്‍, ഷാനവാസ് ബാവ, കെ.ആര്‍ ജയരാജ്, അഡ്വ. കെ.എം. മിജാസ്, കൂടാതെ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും യൂത്ത് വിംഗ് പ്രവര്‍ത്തകരും പങ്കെടുത്തു.

ക്യാമ്പിനോടനുബന്ധിച്ച് ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് കാംപെയിനും സംഘടിപ്പിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!