അല്‍ ഖോര്‍ പാര്‍ക്കിലേക്കുള്ള ഓണ്‍ ലൈന്‍ ടിക്കറ്റിംഗിനായി മൊബൈല്‍ ആപ്‌ളിക്കേഷന്‍ ഉടന്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രധാനപ്പെട്ട ഫാമിലി പാര്‍ക്കായ അല്‍ ഖോര്‍ പാര്‍ക്കിലേക്കുള്ള ഓണ്‍ ലൈന്‍ ടിക്കറ്റിംഗിനായി മൊബൈല്‍ ആപ്‌ളിക്കേഷന്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് പാര്‍ക്ക് ജനറല്‍ സൂപ്പര്‍ വൈസര്‍ മുഹമ്മദ് മുനീര്‍ അല്‍ ഖയാറിന്‍ വ്യക്തമാക്കി.
മൊബൈല്‍ ആപ്‌ളിക്കേഷന്‍ വികസിപ്പിച്ചു കഴിഞ്ഞു. ഒരാഴ്ചക്കകം ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രവേശന കവാടത്തിലും ടിക്കറ്റ് കൗണ്ടറിലുമുള്ള തിരക്കൊഴിവാക്കാനും പാര്‍ക്ക് സന്ദര്‍ശനം അനായാസമാക്കാനും മൊബൈല്‍ ആപ്‌ളിക്കേഷന്‍ സഹായകമാകുമെന്നാണ് കരുതുന്നത്.
നിലവില്‍ അല്‍ മീറ ശാഖകളില്‍ അല്‍ ഖോര്‍ ഫാമിലി പാര്‍ക്കിലേക്കുള്ള പ്രവേശന ടിക്കറ്റ് നല്‍കുന്നുണ്ട്.
അല്‍ ഖോര്‍ ഫാമിലി പാര്‍ക്കിലെ മൃഗശാലയില്‍ കാണികളെ ആകര്‍ഷിക്കുന്ന നിരവധി മൃഗങ്ങളും പക്ഷികളുമൊക്കെ എത്തിയിട്ടുണ്ട്. 11500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വിശാലമായ ഏരിയയിലാണ് മൃഗശാലയുള്ളത്.
നിത്യവും രാവിലെ 8 മണി മുതല്‍ രാത്രി 10 മണി വരെയാണ് പാര്‍ക്കിലേക്ക് പ്രവേശനം.. ചൊവ്വാഴ്ച സ്ത്രീകള്‍ക്ക് മാത്രമാണ് പ്രവേശനം