Breaking News
അമീരീ കപ്പില്‍ ആരാണ് മുത്തമിടുക
റഷാദ് മുബാറക്
ദോഹ. തുമാമ സ്‌റ്റേഡിയത്തില്‍ നടക്കുന്ന വാശിയേറിയ അമീരീ കപ്പ് ഫൈനല്‍ മല്‍സരത്തിന്റെ അവസാനം കിരീടം ആര്‍ക്കായിരിക്കുമെന്ന് പ്രവചനാതീതമായി തുടരുകയാണ് . പതിനാറ് തവണ കപ്പില്‍ മുത്തമിട്ട അല്‍ സദ്ദ് ടീമിനാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്നതെങ്കിലും ആദ്യ പകുതിയില്‍ തന്നെ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ അല്‍ സദ്ദിന്റെ ഗോള്‍വലയം കുലുക്കി അല്‍ റയ്യാന്‍ മേല്‍കോയ്മ നേടിയതോടെ കളിയുടെ വീറും വാശിയും കൂടി.
രണ്ടാം പകുതിയാരംഭിച്ചപ്പോള്‍ പെനാല്‍റ്റി ഷൂ്ടൗട്ടിലൂടെ ഗോള്‍ മടക്കി അല്‍ സദ്ദ് ടീം നിലമെച്ചപ്പെടുത്തിയെങ്കിലും ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നതിനാല്‍ നാല്‍പത്തിയൊമ്പതാമത് അമീരി കപ്പില്‍ ആരാണ് മുത്തമിടുകയെന്നത് പ്രവചനാതീതമായി തുടരുകയാണ് .