Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ റണ്ണിംഗ് സീരീസില്‍ മലയാളികള്‍ക്ക് മിന്നുന്ന ജയം

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. ഖത്തര്‍ റണ്ണിംഗ് സീരീസ് ഖത്തര്‍ ട്രയല്‍സുമായി സഹകരിച്ച് അസ്പയര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ദീര്‍ഘദൂര ഓട്ടത്തില്‍ മലയാളികള്‍ക്ക് മിന്നുന്ന ജയം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകമായാണ് മല്‍സരം നടന്നത്.


10 കിലോമീറ്റര്‍, 5 കിലോമീറ്റര്‍, 3 കിലോമീറ്റര്‍ എന്നീ ഇനങ്ങളില്‍ നടന്ന മല്‍സരങ്ങളില്‍ വിവിധ ദേശക്കാരും ഭാഷക്കാരുമായി നിരവധി പേര്‍ പങ്കെടുത്തു. കോവിഡ് കാരണം നിര്‍ത്തിവെച്ചിരുന്ന ഓട്ടമല്‍സരം പുനരാരംഭിച്ചത് കായിക പ്രേമികളെ ആവേശഭരിതരാക്കി .


പുരുഷന്മാരുടെ 5 കിലോമീറ്റര്‍ മല്‍സരത്തില്‍ സജീര്‍ കലന്തന്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി . 3 കിലോമീറ്റര്‍ വിഭാഗത്തില്‍ ജോബി ജോര്‍ജ് ഒന്നാം ,സ്ഥാനവും ഷഹീന്‍ മുഹമ്മദ് ഷാഫി മൂന്നാം സമ്മാനവും നേടി.


പ്രൈമറി പെണ്‍ കുട്ടികളുടെ 3 കിലോമീറ്റര്‍ വിഭാഗത്തില്‍ സമ സജീര്‍ കലന്തന്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ സെക്കണ്ടറി പെണ്‍ കുട്ടികളുടെ വിഭാഗത്തില്‍ റിയ കുര്യന്‍ ഒന്നാം സ്ഥാനത്തെത്തി

Related Articles

Back to top button