റാഗ് ഗ്‌ളോബല്‍ ബിസിനസ് ഹബ്ബിന്റെ പതിനൊന്നാമത് ബിസിനസ് സെന്റര്‍ ദുബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും വികസിപ്പിക്കുന്നതിനും സംരംഭകര്‍ക്കാവശ്യമായ എല്ലാവിധ പ്രൊഫഷണല്‍ സേവനങ്ങളും ഒരേ മേല്‍ക്കൂരക്ക് കീഴില്‍ ലഭ്യമാക്കുന്ന റാഗ് ഗ്‌ളോബല്‍ ബിസിനസ് ഹബ്ബിന്റെ പതിനൊന്നാമത് ബിസിനസ് സെന്റര്‍ ദുബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ദുബൈ കിസൈസില്‍ ഇന്ന് നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഡോ. ശശി തരൂര്‍ എം.പിയാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. വിശിഷ്ട അതിഥിയായെത്തിയ പി.കെ. ബഷീര്‍ എം. എല്‍.എ യുടെ സാന്നിധ്യം പരിപാടിക്ക് മാറ്റുകൂട്ടി.
റാഗ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് അസ്‌ലം, സഹസ്ഥാപകനും ചെയര്‍മാനുമായ റസ്സല്‍ അഹമ്മദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
കമ്പനി രൂപീകരണം, പി.ആര്‍. ഒ, വിസ സേവനങ്ങള്‍, മാര്‍ക്കറ്റ് റിസര്‍ച്ച്, മാര്‍ക്കറ്റ് എന്‍ട്രി സര്‍വീസസ്, ഓഫീസ് സ്‌പേസ്, ഇന്റലക്ചല്‍ പ്രോപ്പര്‍ട്ടി തുടങ്ങി വൈവിധ്യമാര്‍ന്ന പ്രൊഫഷണല്‍ സേവനങ്ങളാണ് സ്ഥാപനത്തിന്റെ സവിശേഷത.