Uncategorized

ഖത്തറില്‍ പ്രഥമ ബാല സാഹിത്യ മേള നവംബര്‍ 17 മുതല്‍ 20 വരെ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ പ്രഥമ ബാല സാഹിത്യ മേള നവംബര്‍ 17 മുതല്‍ 20 വരെ . ഖത്തറി പബ്ലിഷേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫോറമാണ് നൂതനമായ ഈ മേള സംഘടിപ്പിക്കുന്നത്. തവാര്‍ മാളില്‍ സംനടക്കുന്ന ‘ബാലസാഹിത്യ മേള’ ഖത്തറിലെ ബാലസാഹിത്യത്തില്‍ പ്രാവീണ്യം നേടിയ ആദ്യ മേളകളിലൊന്നായി കണക്കാക്കപ്പെടുന്നു.


എല്ലാ വര്‍ഷവും നവംബര്‍ 20 ന് ആഘോഷിക്കുന്ന ലോക ശിശുദിനത്തോട് അനുബന്ധിച്ചാണ് മേള സംഘടിപ്പിക്കുന്നത്.

കുട്ടികളുടെ പുസ്തകങ്ങളുടെ പ്രദര്‍ശനം, ശില്‍പശാലകള്‍, കുട്ടികളുടെ പുസ്തക മേഖലയിലെ പ്രസാധകര്‍ക്കുള്ള പ്രൊഫഷണല്‍ ശില്‍പശാലകള്‍, നാടക പ്രകടനങ്ങള്‍, സിനിമാറ്റിക് ഷോ, സമ്മാനങ്ങളോടുകൂടിയ മത്സരങ്ങള്‍, മറ്റ് ആകര്‍ഷകമായ പരിപാടികള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ മേളയിലുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!