50 ശാഖകളുമായി കെയര്‍ ആന്റ് ക്യൂവര്‍ ഗ്രൂപ്പ്
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –
ദോഹ : ഖത്തറിലെ പ്രമുഖ ഫാര്‍മസി ഗ്രൂപ്പായ കെയര്‍ ആന്റ് ക്യൂവര്‍ ഗ്രൂപ്പ് 50 ശാഖകളുമായി മുന്നോട്ട്. ഗ്രൂപ്പിന് കീഴില്‍ പുതിയ അഞ്ച് ശാഖകള്‍ നവംബര്‍ 20ന് തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ജെര്‍യാന്‍ ജെനയ്ഹാത്തിലെ അല്‍ മീരയിലെ ബ്രാഞ്ച് ഉദ്ഘാടനം ചെയ്യും. മറ്റ് നാല് ഫാര്‍മസികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നടക്കും.
50ാമത് ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന ഓഫറുകളും കെയര്‍ ആന്റ് ക്യൂവര്‍ ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ടും ചില ഉല്‍പ്പന്നങ്ങള്‍ 50 റിയാലിനും ലഭിക്കും.
2000ല്‍ ആദ്യ ഫാര്‍മസിയുമായി ആരംഭിച്ച ഗ്രൂപ്പ് 50ാമത്തെ ശാഖയുമായി ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമാണ്. ഗ്രൂപ്പിന് കീഴില്‍ എഫ്.എം.സി.ജി, ഹോള്‍സെയില്‍, ഡിസ്ട്രീബ്യൂഷന്‍, ഹൈഡ്രോളിക്‌സ് & ഫില്‍റ്റര്‍, സി.സി.ടി.വി, ഫയര്‍ ഫൈറ്റിംഗ്, തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 600ലധികമാളുകള്‍ ജോലി ചെയ്ത് വരുന്നു. ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. 24 x 7 ഡെലിവറി സജ്ജമായ ഓണ്‍ലൈന്‍ ഫാര്‍മസിയും കെയര്‍ ആന്റ് ക്യൂവറിനുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ഫൗണ്ടര്‍ & ചെയര്‍മാന്‍ അബ്ദുറഹ്‌മാന്‍ ഇ.പി, ബന്ന ചേന്ദമംഗല്ലൂര്‍, ഡയറക്ടര്‍ ഉസാമ പി, ഫിനാന്‍സ് മാനേജര്‍ നിഹാര്‍ മൊഹപത്ര, റീട്ടൈല്‍ മാനേജര്‍ മുഹമ്മദ് അന്‍വര്‍, ഫാര്‍മ മാനേജര്‍ മുഹമ്മദ് നഈം, കെയര്‍ കോം ജനറല്‍ മാനേജര്‍ മുഹ്‌സിന്‍ മരക്കാര്‍, ഹൈഡ്രോകെയര്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് സലീം എന്നിവര്‍ പങ്കെടുത്തു.