‘ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി’ സമ്മാനിച്ചു

ദോഹ. വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തെയും ജീവിതത്തെയും അധികരിച്ച് മലയാളത്തിലെ എഴുപത്തഞ്ചിലധികം സാഹിത്യ സാംസ്‌കാരിക പ്രതിഭകളെ അണിനിരത്തി ആശയം ബുക്‌സ് പ്രസിദ്ധീകരിച്ച
ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി എന്ന കൃതിയുടെ കോപ്പികള്‍ ബഷീര്‍ ഓര്‍മ ദിനത്തില്‍ കുന്നക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനും വടക്കാങ്ങര ടാലന്റ് പബ്‌ളിക് സ്‌കൂളിനും സമ്മാനിച്ചു. ഇന്റര്‍നാഷണല്‍ മലയാളി സ്‌പോണ്‍സര്‍ ചെയ്ത കോപ്പികള്‍ ജൗഹറലി തങ്കയത്തിലാണ് കൈമാറിയത്.
കുന്നക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ശ്രീജിത്, സ്റ്റാഫ് സെക്രട്ടറി സമിത ടി.പി, അധ്യാപക രക്ഷാകര്‍തൃ സമിതി എക്‌സിക്യൂട്ടീവ് മെമ്പര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
വടക്കാങ്ങര ടാലന്റ് പബ്‌ളിക് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ അക്കാദമിക് ഡയറക്ടര്‍ ഡോ. സിന്ധ്യ ഐസകാണ് പുസ്തകം സ്വീകരിച്ചത്.


