ആഫ്രിക്കയിലെ പുതിയ കോവിഡ് വകഭേദം, ‘ട്രാവല്‍ ആന്‍ഡ് റിട്ടേണ്‍ പോളിസിയില്‍ അസാധാരണമായ റെഡ് ലിസ്റ്റ് രാജ്യങ്ങള്‍ 15 ആക്കി വികസിപ്പിച്ച് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ആഫ്രിക്കയില്‍പുതിയ കോവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ‘ട്രാവല്‍ ആന്‍ഡ് റിട്ടേണ്‍ പോളിസിയില്‍ അസാധാരണമായ റെഡ് ലിസ്റ്റ് രാജ്യങ്ങള്‍ 15 ആക്കി വികസിപ്പിച്ച് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം . മാറ്റങ്ങള്‍ ”ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന്” മന്ത്രാലയം ട്വിറ്ററില്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു.
ബംഗ്ലാദേശ്, ബോട്‌സ്വാന, ഈജിപ്ത്, ഈശ്വതിനി, ഇന്ത്യ, ലെസോത്തോ, നമീബിയ, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ദക്ഷിണ സുഡാന്‍, സുഡാന്‍, സിംബാബ്വെ എന്നീ രാജ്യങ്ങളാണ് അസാധാരണമായ റെഡ് ലിസ്റ്റ് രാജ്യങ്ങള്‍ . നേരത്തെ 9 രാജ്യങ്ങളാണ് ഈ വിഭാഗത്തിലുണ്ടായിരുന്നത്.
ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ യാത്രയുടെ 72 മണിക്കൂറില്‍ കൂടാതെ എടുത്ത പി.സി. ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരായിരിക്കണം. അതുപോലെ തന്നെ ഡിസ്‌കവര്‍ ഖത്തറില്‍ രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്യുകയും വേണം.