
Breaking News
മുന്‍ ഖത്തര്‍ പ്രവാസി യു. എ. ഇ യില്‍ നിര്യാതനായി
സ്വന്തം ലേഖകന്‍
ദോഹ. മുന്‍ ഖത്തര്‍ പ്രവാസിയും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന കെ. എം. അരുണന്‍ ഹൃദയാഘാതം മൂലം യു. എ. ഇ യില്‍ നിര്യാതനായി. തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുട സ്വദേശിയാണ് .
കെമിക്കല്‍ എഞ്ചിനീയറായ അരുണന്‍ ദീര്‍ഘകാലം ഖത്തറില്‍ ക്വാളിറ്റി കണ്‍ട്രോള്‍ മേഖലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഭവന്‍ പബ്‌ളിക് സ്‌ക്കൂള്‍ ഡയറക്ടടറായിരുന്നു.
രണ്ട് വര്‍ഷം മുമ്പാണ് ഖത്തര്‍ വിട്ട് യു. എ. ഇയില്‍ ബിസിനസ് ആരംഭിച്ചത്. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്
തൃശൂര്‍ ജില്ല സൗഹൃദ വേദി സജീവ പ്രവര്‍ത്തകനും ഭവന്‍സ് പബ്‌ളിക് സ്‌ക്കൂള്‍ ഡയറക്ടറുമായ കെ. എം. അനില്‍ സഹോദരനാണ് .