Uncategorized
തുര്‍ക്കി പ്രസിഡണ്ടിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ് .
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തുര്‍ക്കി പ്രസിഡന്റിനെയും അനുഗമിച്ച സംഘത്തെയും ഖത്തര്‍ ധനകാര്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി, തുര്‍ക്കിയിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് മുഹമ്മദ് ബിന്‍ നാസര്‍ അല്‍ താനി, ഖത്തറിലെ തുര്‍ക്കി അംബാസഡര്‍ മുസ്തഫ ഗോക്‌സു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഖത്തറും തുര്‍ക്കിയും തമ്മിലുള്ള സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ ഏഴാമത് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് തുര്‍ക്കി പ്രസിഡന്റ് ഖത്തറിലെത്തിയത്.
ഖത്തറും തുര്‍ക്കിയും തമ്മില്‍ പന്ത്രണ്ടോളം പുതിയ കരാറുകളില്‍ നാളെ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.