
ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ബീച്ച് ക്‌ളീനിംഗ് ശ്രദ്ധേയമായി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ബീച്ച് ക്‌ളീനിംഗ് ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവിലും ശ്രദ്ധേയമായി.
ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ അഫിലിയേറ്റ് ചെയ്ത നിരവധി സംഘടന പ്രതിനിധികള്‍ പങ്കെടുത്ത ബീച്ച് ക്‌ളിനിംഗ് കാമ്പയിന് ഐ.സി.സി. യൂത്ത് വിംഗാണ് നേതൃത്വം നല്‍കിയത്.
ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍, വകറ മുനിസിപ്പാലിറ്റിയിലെ മെയിന്റനന്‍സ് വിഭാഗം മേധാവി സലീം സഅദ് അല്‍ സഹ് ലി എന്നിവരുടെ പങ്കാളിത്തം കാമ്പയിന് ഊര്‍ജം പകര്‍ന്നു.
പരിസ്ഥിതി സംരക്ഷണം കൂടി അടയാളപ്പെടുത്തുന്ന പ്രത്യേക പ്രമേയത്തോടെ നടന്ന ഖത്തര്‍ ദേശീയ ദിനത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ശ്രദ്ധേയ പ്രവര്‍ത്തനമായിരുന്നു വകറയില്‍ നടന്ന ബീച്ചിംഗ് ക്‌ളീനിംഗ് കാമ്പയിന്‍