
Archived Articles
പി.സി. സൈഫുദ്ധീന് യാത്രയയപ്പ്
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. മൂന്നര വര്‍ഷത്തെ ഖത്തര്‍ ജീവതം അവസാനിപ്പിച്ച് നാട്ടിലേക് മടങ്ങുന്ന ഖത്തര്‍ മീഡിയവണ്‍ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് പി സി സൈഫുദ്ദീന് ഖത്തര്‍ മാധ്യമം മീഡിയ വണ്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി യാത്രയയപ്പ് നല്‍കി.
യൂത്ത് ഫോറം ഓഫീസില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ മാധ്യമം മീഡിയ വണ്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി പി സി സൈഫുദ്ദീന് മെമന്റോ സമ്മാനിച്ചു.
അഹ് മദ് ഷാഫി, അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, റഫീഖ്, ഫൈസല്‍ മോന്‍, നിഷാദ്, ലുബൈബ്, സക്കീര്‍ ഹുസൈന്‍, നാസര്‍ ആലുവ സംസാരിച്ചു.
തനിക്ക് നല്‍കിയ സ്‌നേഹോഷ്മളമായ പിന്തുണക്കും സഹകരണത്തിനും സൈഫുദ്ധീന്‍ നന്ദി പറഞ്ഞു.