ഖത്തര്‍ ദേശീയ വനിത വോളിബോള്‍ ടീം പ്രഖ്യാപിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. അടുത്ത വര്‍ഷം നടക്കുന്ന വിവിധ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന ദേശീയ വനിതാ ടീമിനെ ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു.
2030ല്‍ ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ആദ്യ ഖത്തരി വനിതാ വോളിബോള്‍ ടീമിന്റെ കേന്ദ്രം ഈ താരങ്ങളായിരിക്കുമെന്നും ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ അറിയിച്ചു.
ഖത്തര്‍ വോളിബോള്‍ അസോസിയേഷനിലെ ദേശീയ ടീമുകളുടെ സാങ്കേതിക ഉദ്യോഗസ്ഥരാണ് 60 വനിതാ കളിക്കാരുടെ പരിശീലനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ആഴ്ചയില്‍ മൂന്ന് തവണ ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ ഹാളിലാണ് പരിശീലനം.
ഖത്തറിലെ ബീച്ചിലും ഇന്‍ഡോര്‍ വോളിബോളിലും കൈവരിച്ച പുരോഗതിക്കും ആഗോള നിലവാരത്തിനും അനുസൃതമായി വനിതാ ടീമുകള്‍ സ്ഥാപിക്കുന്നതിനും പെണ്‍കുട്ടികളെ വോളിബോള്‍ കളിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ദേശീയ ടീമുകളുടെ സാങ്കേതിക ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ ബോര്‍ഡ് അംഗം സാറ ഖാലിദ് അല്‍മിസ്‌നാദ് ആണ് ഖത്തര്‍ വോളി ബോള്‍ അസോസിയേഷന്റെ വനിതാ കമ്മിറ്റിയുടെ മേധാവി.