
ഖത്തറിലെ യുവ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്താനുള്ള പരിപാടിയുമായി ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ കായിക താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ യുവ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്താനുള്ള പരിപാടിയുമായി രംഗത്ത്
കമ്മ്യൂണിറ്റിയിലെ യുവ ഫുട്‌ബോള്‍ കളിക്കാരെ തിരിച്ചറിയുന്നതിനും പരിശീലിപ്പിക്കുന്നതിനുമാണ് ഈ ഫുട്‌ബോള്‍ ടാലന്റ് ഹണ്ട് നടത്തുന്നത്. ഖത്തറിലെ വിവിധ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ ടീം രൂപീകരിക്കുകയാണ് ലക്ഷ്യം.
താല്‍പ്പര്യമുള്ള അപേക്ഷകര്‍ https://forms.gle/CSNGPVTTaoC758Ah6 എന്ന ലിങ്കില്‍ 2021 ഡിസംബര്‍ 30 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ് +974 55605755 എന്ന നമ്പറില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിലെ ഫുട്ബോള്‍, സെക്രട്ടറി ജോണ്‍ ഡെസയുമായി ബന്ധപ്പെടാം.