Archived Articles

ഖിസ്വ ഖത്തര്‍ പാറാട് മഹല്ല് ഇഫ്താര്‍ സംഗമം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ജോലി ചെയ്യുന്ന പാറാട് മഹല്ല് കൂട്ടായ്മയായ ഖിസ്വ ഖത്തര്‍ മഹല്ല് നിവാസികളുടെ ഇഫ്താര്‍ സംഗമം ആസ്പയര്‍ പാര്‍ക്കില്‍ നടന്നു.


ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന 85 ഓളം മെമ്പര്‍മാര്‍ പങ്കെടുത്ത പരിപാടി പ്രവര്‍ത്തകരുടെ മനസ്സിന് കുളിര്‍മയേകി . പരസ്പരം കാണാനും കുശലാന്വേഷണങ്ങള്‍ നടത്താനും കിട്ടുന്ന ഇത്തരം പരിപാടികള്‍ വീണ്ടും നടത്താന്‍ പരിപാടി പ്രചോദനമാവുമെന്നു സംഘാടകര്‍ അഭിപ്രായപ്പെട്ടു .

സൈനുദ്ധീന്‍ നിസാമി യുടെ നേതൃത്വത്തില്‍ മഗ്രിബ് നമസ്‌കാരവും നാട്ടില്‍ മരണപ്പെട്ട ഞാലില്‍ കലന്തര്‍ ഹാജിയുടെ മയ്യിത്ത് നമസ്‌കാരവും പ്രാര്‍ത്ഥനയും നടത്തി . പങ്കെടുത്ത എല്ലാവര്‍ക്കും സെക്രട്ടറി ഫൈസല്‍ പി സി നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!