ഖത്തറിലെ പാട്ടുകാരുടെ കൂട്ടുകാരന് യാത്രയയപ്പ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ കലാകായിക സാംസ്‌കാരിക രംഗങ്ങളില്‍ കഴിഞ്ഞ 41 വര്‍ഷങ്ങളായി ദോഹയില്‍ തിളങ്ങിനില്‍ക്കുന്ന ഹമീദ് ഡാവിഡ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന സാഹചര്യത്തില്‍ ദോഹയിലെ കൂട്ടുകാര്‍ ചേര്‍ന്ന് പാട്ടുകാരുടെ കൂട്ടുകാരന് ദോഹയിലെ കൂട്ടുകാര്‍ നല്‍കുന്ന സ്‌നേഹാദരം എന്നപേരില്‍ ദോഹയിലെ ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ യാത്രയയപ്പ് സംഘടിപ്പിച്ചു.
പരിപാടിയില്‍ ഖത്തറിലെ കലാകായിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായ കെ മുഹമ്മദ് ഈസ ഹമീദ് ഡാവിഡക്ക് മൊമെന്റൊ നല്‍കി ആദരിച്ചു. വണ്‍ ടു വണ്‍ മീഡിയക്ക് വേണ്ടി മന്‍സൂര്‍ അലി അഹമ്മദും ന്യൂ വോയിസ് ദോഹക്ക് വേണ്ടി ഷാജഹാന്‍ മുന്നയും ഉപഹാരങള്‍ നല്‍കി.
ചടങ്ങില്‍ പ്രശസ്ത ഗാന രചയിതാവ് ബാപ്പു വെള്ളിപ്പറമ്പിന്റെ രചനയില്‍ ഹമീദ് ഡാവിഡ സംഗീതം നിര്‍വഹിച്ച ദോഹയുടെ ഗായകന്‍ ആഷിക് മാഹി ആലപിച്ച മിഴികളില്‍ നീ മാത്രം എന്ന ഗാനത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുഹമ്മദ് ഈസാ മന്‍സൂര്‍ അലി വണ്‍ ടു വണ്ണിനു ന് നല്‍കി പ്രകാശനം ചെയ്തു. ഈ ഗാനത്തിന്റെ ഓര്‍ക്കസ്‌ട്രേഷനും മിക്‌സിങ്ങും നിര്‍വഹിച്ചത് സക്കീര്‍ സരിഗയാണ് .
ഉടന്‍ റിലീസിനൊരുങ്ങുന്ന ഈ ഗാനം ആഷിക് മാഹി വേദിയില്‍ ആലപിച്ചു.
നൗഷാദ് മതയോത്ത്, മുഹമ്മദ് ത്വയ്യിബ്, മുസ്തഫ എലത്തൂര്‍, സുലൈമാന്‍ ഒ പി കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ഹമീദ് ഡാവിഡ യാത്രയയപ്പിന് നന്ദി പറഞ്ഞു.
ദോഹയിലെ കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ ഇശല്‍ വിരുന്ന് ഈ പരിപാടിക്ക് മാറ്റു കൂട്ടി.
ഇസ്മായില്‍ സി ടി കെ അവതാരകനായ പരിപാടിക്ക് ഹാഷിം വടകര, മുജീബ് വാണിമേല്‍, റിയാസ് കുറുമ്പൊയില്‍, അസ്ലം കൊയിലാണ്ടി, അനീഫ മജാല്‍, അബ്ദുല്ല മൊകേരി, ഫായിസ് സിന്‍സി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.