Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ 2022 ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടും

അമാനുല്ല വടക്കാങ്ങര

ദോഹ.ഫിഫ 2022 ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടുമെന്ന് റിപ്പോര്‍ട്ട്. എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് ആണ് ഫിഫ ലോകകപ്പ് ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടുമെന്ന് പ്രവചിക്കുന്നത്.

2022ല്‍ ഖത്തര്‍ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 4.8 ശതമാനത്തിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 2021 ലെ 1.5 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വന്‍ വര്‍ദ്ധനയാണ് . 2022 ല്‍ ഖത്തറിന്റെ എണ്ണ ഇതര ജിഡിപി വളര്‍ച്ച 8 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 ല്‍ ഇത് 3 ശതമാനത്തോട് അടുത്തായിരുന്നു.

”ഹോസ്പിറ്റാലിറ്റി, റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ്, റീട്ടെയില്‍, ടെലികോം മേഖലകള്‍ ലോകകപ്പില്‍ നിന്ന് വ്യക്തമായ നേട്ടങ്ങള്‍ കൊയ്യുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

 

Related Articles

Back to top button