
യാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് മതി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. യാത്ര കഴിഞ്ഞ് ഖത്തറില്‍ തിരിച്ചെത്തുന്നവര്‍ക്ക് തല്‍ക്കാലം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് മതിയെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പി.സി.ആര്‍. ഫലം വൈകുന്നതുകൊണ്ടുള്ള പ്രയാസങ്ങള്‍ പരിഗണിച്ചാണിത്.
കഴിഞ്ഞ ദിവസങ്ങളില്‍ ദോഹയിലെത്തിയ പലരും രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ കഴിഞ്ഞ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയ ശേഷം പുറത്തിറങ്ങിയതായി ഇന്ററര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.