ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ ഉല്‍ഘാടനം ചെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ രൂപീകരിച്ചു. ഖത്തര്‍ ചാപ്റ്ററിന്റെ ഉല്‍ഘാടനം സൂം പ്‌ളാറ്റ് ഫോമില്‍ ഫാദര്‍ ഡേവിസ് ചിറമേല്‍ നിര്‍വഹിച്ചു.
ചെയര്‍മാന്‍ റാഫി പാങ്ങോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉത്ഘാടന യോഗത്തില്‍ ജി.സി.സി. സെക്രട്ടറി ജനറല്‍ അഡ്വ. സന്തോഷ് കെ. നായര്‍ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ കമ്മറ്റിയെ പ്രഖ്യാപിച്ചു. മീഡിയ കോഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍ സംഘടനയെ പരിചയപ്പെടുത്തി.
ചടങ്ങില്‍ നൗഷാദ് ആലത്തൂര്‍, അഡ്വ ദീപ ജോസഫ് , നിഹാസ് ഹാഷിം, അബ്ദുള്‍ അസീസ് പവിത്ര , ഹരികൃഷ്ണന്‍ കണ്ണൂര്‍ , ഇബ്രാഹിം പട്ടാമ്പി, അയ്യൂബ് ലത്തീഫ് , അഡ്വ. ജാഫര്‍ഖാന്‍ കേച്ചേരി, , പി. എന്‍. ബാബുരാജന്‍ , അബ്ദുള്‍ റൗഫ് കൊണ്ടോട്ടി, തോമസ് പുളിമൂട്ടില്‍, അസീസ് കോളയാട് , മുസ്തഫ കുമരനെല്ലൂര്‍ , മുഹമ്മദ് കെ.പി.കെ , ഫസല്‍ അരിയില്‍ എന്നിവര്‍ സംസാരിച്ചു.
ഖത്തറിലെ സാധാരണക്കാരായ പ്രവാസികളുടെ ക്ഷേമത്തിനും സഹായത്തിനുമായി നിലകൊള്ളുകയാണ് സംഘടയുടെ ലക്ഷ്യമെന്നു നിയുക്ത കമ്മറ്റി ഐക്യകണ്ഠമായി അഭിപ്രായപ്പെട്ടു.
യോഗത്തില്‍ നസീര്‍ പി.വി സ്വാഗതവും ബഷീര്‍ അമ്പാമുട്ടം നന്ദിയും പറഞ്ഞു.