കള്‍ച്ചറല്‍ ഫോറം ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, കോഴിക്കോടും എറണാകുളവും ചാമ്പ്യന്മാര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ:കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച അസീം ടെക്‌നോളജി അന്തര്‍ജില്ലാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കോഴിക്കോടും വനിതാ വിഭാഗത്തില്‍ എറണാകുളവും ചാമ്പ്യന്മാരായി. രണ്ടു ദിവസങ്ങളിലായി അബൂ ഹമൂറിലെ പാലസ്തീന്‍ സ്‌കൂള്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ പുരുഷ വിഭാഗത്തില്‍ കൊല്ലം റണ്ണേഴ്‌സ് അപ്പും മലപ്പുറം ഏറണാകുളം ടീമുകള്‍ മൂന്നാം സ്ഥാനക്കാരുമായി. വനിതാ വിഭാഗത്തില്‍ കോഴിക്കോടാണ് റണ്ണറപ്പ്. കണ്ണൂരും കോട്ടയവും മൂന്നാം സ്ഥാനം പങ്കിട്ടു. കോഴിക്കോടിനു വേണ്ടി ഹബീബുറഹ്‌മാനും അന്‍ഷിഫും കൊല്ലത്തിനു വേണ്ടി അരുണ്‍ ലാല്‍ ശിവന്‍ കുട്ടിയും പ്രദീപ് ശിവന്‍ പിള്ളയുമാണ് കളത്തിലിറങ്ങിയത്. വനിതാ വിഭാഗം ഫൈനലില്‍ എറണാകുളത്തിനായി സുല്‍ത്താന അലിയാരും ഷഹാന അബ്ദുല്‍ ഖാദറും കോഴിക്കോടിനായി ദീപ്തി രഞ്ജിത്തും അഞ്ജു നിഷിനും റാക്കറ്റേന്തി.
ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപപന ചടങ്ങ് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് മുനീഷ് എ സി ഉദ്ഘാടനം ചെയ്തു .
ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ ഐ.സി.സി പ്രസിഡണ്ട് പി.എന്‍ ബാബുരാജന്‍ ഐ.സി.ബി.എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍ എന്നിവര്‍ വിതരണം ചെയ്തു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വൈസ് പ്രസിഡണ്ട് ഷജി വലിയകത്ത്, സെക്രട്ടറി സഫീര്‍ റഹ്‌മാന്‍, കെയര്‍ & ക്യൂര്‍ എം.ഡി ഇ.പി. അബ്ദുറഹ്‌മാന്‍, കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് പ്രസിഡണ്ട് എ.സി മുനീഷ്, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് കുഞ്ഞി, സജ്‌ന സാക്കി, ജനറല്‍ സെക്രട്ടറി മജീദ് അലി, ഐ.സി.സി മാനേജിംഗ് കമ്മറ്റിയംഗം അനീഷ് മാത്യു, എനര്‍ട്ടെക്ക് പ്രതിനിധി ജീഷാന്‍ അല്‍ ഹൈകി എം.ഡി അസ്ഗറലി, ഫെസ്റ്റിവല്‍ ലിമോസിന്‍ എം.ഡി ഷാഹിദ്, ഓട്ടോ ഫാസ്റ്റ് ട്രാക്ക് ഡയറക്ടര്‍ ഷിയാസ് കൊട്ടാരം, കള്‍ച്ചറല്‍ ഫോറം അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശശിധര പണിക്കര്‍, അഡൈ്വസറി ബോര്‍ഡ് അംഗം സുഹൈല്‍ ശാന്തപുരം, സ്‌പോര്‍ട്‌സ് വിംഗ് സെക്രട്ടറി സഞ്ജയ് ചെറിയാന്‍ തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.