Breaking News

ഖത്തറില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷം , പ്രതിദിന കേസുകള്‍ രണ്ടായിരം കടന്നു , രാജ്യത്തെ മൊത്തം രോഗികള്‍ 10419 ആയി

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷം , പ്രതിദിന കേസുകള്‍ രണ്ടായിരം കടന്നു , രാജ്യത്തെ മൊത്തം രോഗികള്‍ 10419 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 35340 പരിശോധനകളില്‍ 586 യാത്രക്കര്‍ക്കടക്കം 2273 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1687 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. യാത്രക്കാരിലും സാമൂഹ്യ വ്യാപനത്തിലും കോവിഡ് കൂടുന്നുവെന്നത് ഏറെ ഗൗരവമുളള വിഷയമാണ് .

193 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂള്ളൂ. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 10419 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 60 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 3 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 446 പേര്‍ ആശുപത്രിയിലും 35 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button
error: Content is protected !!