ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ഖത്തറിലെ ഫിലിപ്പീന്‍സ് എംബസി ജനുവരി 9 വരെ താല്‍ക്കാലികമായി അടച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ഫിലിപ്പീന്‍സ് എംബസിയിലെ ജീവനക്കാരില്‍ ചിലര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ ജനുവരി 9 വരെ താല്‍ക്കാലികമായി അടച്ചു.
മറ്റ് ഉദ്യോഗസ്ഥരും രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഇപ്പോള്‍ എംബസി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഫിലിപ്പീന്‍സ് അംബാസഡര്‍ അലന് ടിംബയന്‍ ഒരു സന്ദേശത്തില്‍ പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ച എംബസി ഉദ്യോഗസ്ഥര്‍ 14 ദിവസവും ബാക്കിയുള്ളവര്‍ 7 ദിവസവും ഹോം ക്വാറന്റൈനില്‍ കഴിയും. ലക്ഷണം കാണിക്കാത്തവരെ ജനുവരി 8 ശനിയാഴ്ച വീണ്ടും പരിശോധിക്കും,” അദ്ദേഹം വിശദീകരിച്ചു.
ജനുവരി 10-ന് എംബസി പ്രവര്‍ത്തനം പുനരാരംഭിക്കും.
അടച്ചുപൂട്ടല്‍ സമയത്ത്, 555275123 എന്ന കോണ്‍സുലാര്‍ ഹോട്ട്ലൈന്‍; അസിസ്റ്റന്‍സ്-ടു-നാഷണല്‍സ്, 66446303; ഡ്യൂട്ടി ഓഫീസര്‍, 44831585 എന്നീ നമ്പറുകളില്‍ എംബസിയെ ബന്ധപ്പെടാം:
കൂടാതെ തൊഴില്‍ പ്രശ്നങ്ങള്‍ക്കായി കമ്പനി/വിദഗ്ധ തൊഴിലാളികള്‍; 30304778, 77047356 എന്നീ നമ്പറുകളിലും ഗാര്‍ഹിക സേവന തൊഴിലാളികള്‍, 50540707; സോഷ്യല്‍ സെക്യൂരിറ്റി സിസ്റ്റം, 55915961
എന്നീ നമ്പറുകളിലും ബന്ധപ്പെടാം.