
Archived Articles
തൊഴിലിടങ്ങളിലെ കോവിഡ് പ്രതിരോധ നടപടികള്‍ പരിശോധിച്ച് തൊഴില്‍ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ തൊഴിലിടങ്ങളിലെ കോവിഡ് പ്രതിരോധ നടപടികള്‍ പരിശോധിച്ച് തൊഴില്‍ മന്ത്രാലയം രംഗത്ത്. എല്ലാ സ്ഥാപനങ്ങളും കോവിഡ് സുരരക്ഷ മുന്‍കരുതലുകള്‍ പാലിക്കുന്നു എന്നുറപ്പുവരുത്തുകയാണ് ഉദ്ദേശ്യം.
മാസ്‌ക് ധരിക്കുക, സാനിറ്റൈസറുകള്‍ ലഭ്യമാക്കുക, സാമൂഹിക അകലം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.
കോവിഡ് മഹാമാരിയെ പ്രതിരോധികക്കുവാന്‍ സമൂഹം സഹകരിക്കണണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്നു.