Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

പ്രവാചക അധ്യാപനങ്ങളുടെ കാലിക വായനക്ക് പ്രസക്തിയേറുന്നു: ഡോ. മൊയ്തീന്‍ കുട്ടി എ. ബി

ദോഹ. ജീവിതദര്‍ശനം എന്ന നിലയില്‍ മുഹമ്മദ് നബിയുടെ അധ്യാപനങ്ങളുടെ കാലിക വായനയുടെ പ്രസക്തി വര്‍ദ്ധിക്കുകയാണെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഭാഷാ സാഹിത്യ വിഭാഗം ഡീന്‍
ഡോ. മൊയ്തീന്‍ കുട്ടി എ. ബി അഭിപ്രായപ്പെട്ടു. വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന്‍ ഇന്ത്യയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി പഠനവിഭാഗവും സംയുക്തമായി അറബിക് സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച സീറത്തുന്നബി ഏകദിനദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹുസ്വര സംസ്‌കൃതിക്കും ജ്ഞാന സമൂഹ സൃഷ്ടിക്കും സ്ത്രീകളുടെ അവകാശത്തിനും ദുര്‍ബലരുടെ ശാക്തീകരണത്തിനും പ്രവാചകന്‍ മുഹമ്മദ് കാണിച്ച മാതൃകകള്‍ സമകാലീന ലോകത്തും ഏറെ പ്രസക്തിയുള്ളതാണെന്നും പെരുമ പറയലുകള്‍ക്കപ്പുറം സമകാലീന മനുഷ്യന്റെ പ്രശ്‌നങ്ങള്‍ക്ക് എന്ത് പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയുന്നു എന്നതാണ് ഓരോ ദര്‍ശനങ്ങളുടെയും മൂല്യം നിര്‍ണയിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അരാജക കാലഘട്ടത്തില്‍ കൃത്യമായ ഒരു നിയമവ്യവസ്ഥിതി ഉണ്ടാക്കിയെടുക്കാന്‍ പരിശ്രമിച്ചു എന്നുള്ളതും നീതിയിലൂന്നിയ സമത്വ വ്യവസ്ഥിതി ഉണ്ടാക്കിയെടുത്തു എന്നതുമാണ് പ്രവാചകന്റെ പ്രധാന സന്ദേശം എന്ന് മുഖ്യ പ്രഭാഷണം നടത്തിയ അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി പ്രൊഫസറും നിയമജ്ഞനുമായിഡോ. മുഹമ്മദ് വസീം അലിഅഭിപ്രായപ്പെട്ടു.അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.മുഹമ്മദ് ഖമര്‍,സി.എം സാബിര്‍ സഖാഫി തുടങ്ങിയവര്‍ മുഖ്യാതിഥികളായി..ചടങ്ങിന് ഫിര്‍ദൗസ് സുറൈജി സഖാഫി ആമുഖ പ്രഭാഷണം ചെയ്തു.

വിവിധ ചാനലുകളില്‍ വിവിധ സെഷനുകളിലായി നൂറോളംഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഡോ. സൈനുദ്ദീന്‍ പി.ടി, ഡോ. അലിനൗഫല്‍ ,ഡോ.മുനീര്‍ ജിപി ,ഡോ.അബ്ദുല്‍ മജീദ് ഇ ,ഡോ.മുഹമ്മദ് നിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.ഡോ.അബ്ദുല്‍ മജീദ് ടി.എ അധ്യക്ഷതവഹിച്ചു മുഹമ്മദ്അനസ് അമാനി നന്ദിയും പറഞ്ഞു.

Related Articles

Back to top button