യാസ് ഖത്തറിന് പുതിയ ഭാരവാഹികള്‍ :അഡ്വ. ജാഫര്‍ഖാന്‍ കേച്ചേരി ചെയര്‍മാന്‍, അഭിലാഷ് മരുതൂര്‍, സുധീര്‍ ഷേണായ്, ഡോ. ഷമീര്‍ മുഹമ്മദ് വൈസ് ചെയര്‍മാന്മാര്‍, നിസാം കെ. അബു ജനറല്‍ സെക്രട്ടറി
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലെ കലാ -കായിക -സേവന മേഖലകളില്‍ സജീവ സാന്നിധ്യമായ യാസ് ഖത്തര്‍ 2022 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. അഡ്വ. ജാഫര്‍ഖാന്‍ മമ്മസ്രായില്ലത്താണ് (തൃശൂര്‍) പുതിയ ചെയര്‍മാന്‍. സുധീര്‍ ഷേണായ് (എറണാകുളം), അഭിലാഷ് മരുതൂര്‍ (തൃശൂര്‍), ഡോ. ഷമീര്‍ മുഹമ്മദ് (തിരുവനന്തപുരം) എന്നിവരാണ് വൈസ് ചെയര്‍മാന്മാര്‍. നിസാം കെ. അബുവിനെ (തൃശൂര്‍) ജനറല്‍ സെക്രട്ടറിയായും നൗഫല്‍ ഉസ്മാന്‍ (തൃശൂര്‍), സിമി ഷമീര്‍ (തിരുവനന്തപുരം) ജോയിന്റ് സെക്രട്ടറിമാരായും, സുനില്‍ മൂര്‍ക്കനാട്ട് (മലപ്പുറം) ജിനേഷ് ചന്ദ്രന്‍ (തൃശൂര്‍) എന്നിവര്‍ യഥാക്രമം ട്രഷറര്‍, ജോയിന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വിവിധ വകുപ്പുകളുടെ ചുമതലയുള്ള കണ്‍വീനര്‍മാരായി നബീല്‍ മാരാത്ത്, തൃശൂര്‍ (പബ്ലിക് റിലേഷന്‍ വിഭാഗം ), സുധീര്‍ ഷേണായ്, എറണാകുളം (കായിക വിഭാഗം), ഷഹീന്‍ അബ്ദുല്‍കാദര്‍, തൃശൂര്‍ (കലാവിഭാഗം), വിനോദ് തങ്കപ്പന്‍, എറണാകുളം (ഫെസിലിറ്റി വിഭാഗം), ജംഷാദ് അബ്ദുല്‍റഹിമാന്‍, പാലക്കാട് (ഐ. ടി.വിഭാഗം) എന്നിവരെയും തെരഞ്ഞെടുത്തു. കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങളായി നാരായണന്‍ അച്യുതന്‍ (പാലക്കാട് ), നന്ദനന്‍ നമ്പ്യാര്‍ (തൃശൂര്‍), നജീബ് ബഷീര്‍ (കൊല്ലം), ഡോക്ടര്‍ ബിനോയ് ഹരിദാസ് (തൃശൂര്‍), സുചിത്ര നാരായണന്‍ (പാലക്കാട്), മഞ്ജു ബിജു (കണ്ണൂര്‍), സെമിത നൗഫല്‍ (തൃശൂര്‍), സബ്ന ഷഹീന്‍ (മലപ്പുറം) തുടങ്ങിയവരെയും തെരഞ്ഞെടുത്തു.
സ്‌കില്‍സ് ഡെവലപ്പ്മെന്റ് സെന്ററില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് എക്സിക്യൂട്ടീവ് അംഗങ്ങളെയും തുടര്‍ന്ന് ഭാരവാഹികളെയും തെരഞ്ഞെടുത്തത്. സംഘടന രക്ഷാധികാരികളായ ആന്റോ റോച്ച, സുഹൈര്‍ ആസാദ് എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.