ദോഹ പുസ്തകോല്‍സവം ഇന്ന് , ഒരേ സമയം രണ്ടായിരം പേര്‍ക്ക് മാത്രം പ്രവേശനം
അമാനുല്ല വടക്കാങ്ങര
ദോഹ: അക്ഷര സ്‌നേഹികള്‍ കാത്തിരിക്കുന്ന പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ദോഹ അന്താരാഷ്ട്ര പുസ്തകമേള ദോഹ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് തുടങ്ങും. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങളോടെ നടക്കുന്ന പ്രദര്‍ശനത്തില്‍ ഒരേ സമയം രണ്ടായിരം പേര്‍ക്ക് മാത്രമേ പ്രവേശനം അഅനുവദിക്കൂ. ഇതിനായി മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
”ഈ വര്‍ഷം 37 രാജ്യങ്ങളില്‍ നിന്നായി 430-ലധികം പ്രസാധക സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന പുസ്തകമേളയില്‍ 800 ഓളം പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും,” 1972-ല്‍ മേള ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പരിപാടികളും പ്രവര്‍ത്തനങ്ങളുമാണ് ഈ വര്‍ഷം നടക്കുകയെന്ന് ഖത്തര്‍ സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുള്‍റഹ്മാന്‍ ബിന്‍ ഹമദ് അല്‍ താനി പറഞ്ഞു. എക്‌സിബിഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് തയ്യാറെടുപ്പുകള്‍ വിലയിരുത്തിയ ശേഷം മാധ്മ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.