കോവിഡ് പ്രതിരോധം: ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന് ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സിലിന്റെ പ്രശംസ
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിലും നേരിടുന്നതിലും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളെ ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സില്‍ പ്രശംസിച്ചു.
ജര്‍മ്മന്‍ മാസികയായ ‘ഡെര്‍ സ്പീഗല്‍’ വിശകലനമനുസരിച്ച്, പാന്‍ഡെമിക്കിനെ നേരിടുന്നതില്‍ ഏറ്റവും മികച്ച ആരോഗ്യ മന്ത്രാലയങ്ങളില്‍ ആഗോളതലത്തില്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം 15-ാം സ്ഥാനത്താണ് എന്ന് സോഷ്യല്‍ മീഡിയയിലെ ഔദ്യോഗിക അക്കൗണ്ടുകളില്‍ കൗണ്‍സില്‍ എടുത്തുപറഞ്ഞു.
ഖത്തറിലെ ആരോഗ്യമേഖല രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷന് കാമ്പെയ്ന് നടപ്പാക്കിയതായി കൗണ്‍സില്‍ അഭിപ്രായപ്പെട്ടു, രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് മൊത്തം ജനസംഖ്യയുടെ 86% ത്തിലധികം എത്തിയിരിക്കുന്നു, തുടര്‍ന്നാണ് ഖത്തര്‍ വാക്സിനേഷന് നിരക്കില്‍ ലോകത്തിലെ ഏറ്റവും മികച്ച പത്ത് രാജ്യങ്ങളില്‍ ഒന്നായി മാറിയത്.
പാന്‍ഡെമിക്കിനെ അഭിമുഖീകരിക്കുന്നതിന് പുറമെ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നേറി. മന്ത്രാലയം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി അഫിലിയേറ്റ് ചെയ്ത 14 ആശുപത്രികള്‍, പ്രാഥമികാരോഗ്യ കോര്‍പ്പറേഷനുമായി അഫിലിയേറ്റ് ചെയ്ത 28 ഹെല്‍ത്ത് കെയര്‍ സെന്ററുകള്‍, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി നിയന്ത്രിക്കുന്ന 4 ഹെല്‍ത്ത് കെയര്‍ കേന്ദ്രങ്ങള്‍ എന്നിവ ഖത്തര്ഡ ആരോഗ്യ മന്ത്രാലയത്തിന്റെ നേട്ടമാണ് ആരോഗ്യ പരിരക്ഷാ സംവിധാനത്തില്‍ ലോകത്തിലെ ഏറ്റവും നൂതനമായ മെഡിക്കല്‍ സാങ്കേതികവിദ്യകളാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം ഉപയോഗിക്കുന്നത്.