Archived Articles
ഖത്തറില്‍ നാളെയും മറ്റന്നാളും ഇടിയോടുകൂടിയ മഴക്ക് സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ നാളെയും മറ്റന്നാളും ഇടിയോടുകൂടിയ മഴക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് വാരാന്ത്യ റിപ്പോര്‍ട്ടില്‍ അറിയിച്ചു.2022 ജനുവരി 14, 15 വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ കാറ്റും ഉയര്‍ന്ന കടലും ഉള്ള രാത്രിയില്‍ ഇടിമിന്നലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടനുസരിച്ച്, വെള്ളിയാഴ്ച താപനില 18 ഡിഗ്രിക്കും 24 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ദൃശ്യപരത 4-8 കിലോമീറ്ററായിരിക്കും, ചില സമയങ്ങളില്‍ ഇത് 3 കിലോമീറ്ററോ അതില്‍ കുറവോ വരെ ആകാനും സാധ്യതയുണ്ട്.