ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി മലയാളി ബാലന്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി മലയാളി ബാലന്‍ . ഖത്തര്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂളിലെ രണ്ടാം ക്‌ളാസ് വിദ്യാര്‍ഥിയായ ഷഹാന്‍ മുഹമ്മദ് ആണ് ഓണ്‍ലൈനായി നടന്ന മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ ലോഗോകള്‍ തിരിച്ചറിഞ്ഞ് ‘ഒരു മിനിറ്റില്‍ ഒരു കുട്ടി തിരിച്ചറിഞ്ഞ പരമാവധി ലോഗോകള്‍’ എന്ന വിഭാഗത്തില്‍ വിജയിച്ച് റെക്കോര്‍ഡ് സ്ഥാപിച്ചത്.
തന്റെ വിസ്മയിപ്പിക്കുന്ന ഓര്‍മ്മയുടെ ബലത്തില്‍, ഇ കൊമേഴ്സ്, വാഹനങ്ങള്‍, സോഷ്യല്‍ മീഡിയ, ഫുഡ് ബ്രാന്‍ഡുകള്‍, ഫുട്ബോള്‍ ക്ലബ്ബുകള്‍, മറ്റ് ബ്രാന്‍ഡുകള്‍ എന്നിവയുടെ 104 ഒന്നിലധികം ലോഗോകള്‍ ് ഒരു മിനിറ്റിനുള്ളില്‍ ഷഹാന്‍ മുഹമ്മദ് തിരിച്ചറിഞ്ഞു.
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് 2021 ഡിസംബര്‍ 9-ന് സ്ഥിരീകരിച്ച പ്രകാരം 6 വര്‍ഷവും 10 മാസവും 30 ദിവസവും പ്രായമുള്ളപ്പോഴാണ് മാസ്റ്റര്‍ ഷഹാന്‍ മുഹമ്മദ് ഈ അസാധാരണ നേട്ടം കൈവരിച്ചത്.
ഇതോടെ ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ‘ഗ്രാന്‍ഡ് മാസ്റ്റര്‍’ എന്ന പദവിയും ഷഹാന്‍ സ്വന്തമാക്കി
അസാമാന്യമായ നേട്ടം കൈവരിച്ച ഷഹാനെ സ്‌കൂള്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പലും അനുമോദിച്ചു.